About Me

My photo
DIET Kasaragod is situated at Maipady, the headquarters of the Kumbala Rajas. It is about eight kms. from Kasaragod and is situated on a spacious campus of 14.5 acres. GTTI Maipady which started functioning here in 1948 on land donated by Maipady Palace was upgraded as District Institute of Education and Training (DIET) in May 1989. The institute is completing 20 years of exemplary service in the field of education. DIET Kasaragod was in the forefront of all the innovations and improvements the state of Kerala has seen in the past twenty years. This DIET is unique in that it is the only institution in the State of Kerala which provides pre-service teacher education in Malayalam and Kannada. We run two parallel batches side by side.

Wednesday, August 18, 2010

ദീനരോദനം...
ജൂണ്‍ 5 നു പതിവു റാലിയില്‍
പ്ലക്കാര്‍ഡുകള്‍-പ്ലാസ്റ്റിക്‌ വലിയൊരു
ഭീകരന്‍-മണ്ണിലലിയാത്ത ഭീകരന്‍.
ശാസ്ത്ര വാദ്യാരുടെ പ്രസംഗം
-പ്ലാസ്റ്റിക്കിനെ അഗ്നിക്ക് സമര്‍പ്പിക്കുകില്‍,
ഭീമന്‍ കുടയില്‍ തുള വീണീടും.
പിന്നെന്തു വഴി?

മുറ്റത്തു കുന്നു കൂടിയ പ്ലാസ്റ്റിക്കുകളൊക്കെയും
കെട്ടുകളാക്കി ജലത്തിന് സമര്‍പ്പിച്ചു.
മുറ്റം ക്ലീന്‍!-പരിസ്ഥിതി സൗഹൃദം!
പുഴയരികില്‍ ടയറിന്റെ പാടുകള്‍
വളഞ്ഞും പുളഞ്ഞും പല ഭാഗത്തേക്ക്.
ചൊറിഞ്ഞിട്ടും പുണ്ണയിട്ടും നിക്കാന്‍
വയ്യാതെയായി.ആരുടെ കുറ്റം?
പഴികളൊക്കെയും സര്‍ക്കാരിന്...

സമരങ്ങള്‍...ബഹളങ്ങള്‍...
എഴുത്തു കുത്തുകള്‍..നിവേദനങ്ങള്‍.....
മന്ത്രി പുങ്കവന്മാര്‍ വലഞ്ഞു.
ഒടുവില്‍ അവരെത്തി-രക്ഷാ സേന!

കര്‍ക്കിടകത്തില്‍ രാമായണം വായിച്ച
മുത്തശ്ശി പറഞ്ഞു; പണ്ടൊരിക്കല്‍ ഹനുമാനും
കൂട്ടരും ചേര്‍ന്നൊരു പാലം പണിതു.
അന്നത് ശരങ്ങള്‍ കൊണ്ടെങ്കില്‍,
ഇന്നിത് കരിങ്കല്ലില്‍ സിമന്റും മണലും കുഴച്ച്‌..
അന്നത് ജലത്തിന് മീതെയെങ്കില്‍,
ഇന്നിത് കടലിന്‍ മാറ് പിളര്‍ന്ന്...
കടലിന്റെ ഹൃദയത്തില്‍ മുറിവുകളുണ്ടാക്കി,
ഇരു രാജ്യങ്ങളെ തുന്നിച്ചേര്‍ക്കുന്നു.

മണല്‍പ്പുറത്തു വലിയ കുടകള്‍ നാട്ടി,
തണുപ്പ് നുണയുന്നു,..
വിഷദ്രാവകങ്ങള്‍ ഉള്ളിലേക്കെടുത്ത്
കൂടുകള്‍ അലക്ശ്യമായെറിയുന്നു...

പലവുരു സഹിച്ചു, ക്ഷമിച്ചു.
ഒടുവില്‍,...
രാക്ഷസത്തിരമാലകള്‍ കരയെ പുല്‍കി,..
തിരിച്ചു പോയി..
കരയോ...? മണ്ണിട്ടു നികത്തിയ
പാടം കണക്കെ... ഒരു തരിശു ഭൂമി!

ബക്കറ്റു പിരിവുകള്‍..വാഗ്ദാനങ്ങള്‍...
ഖദറുകാരുടെ കീശ വീര്‍ത്തു.
രോദനങ്ങള്‍ ബാക്കിയായി..

മുക്കുവരുടെ കുടിലിനു വേലി,..
ചാക്കുകെട്ടുകള്‍ കൊണ്ടും, കരിങ്കല്ലുകള്‍ കൊണ്ടും...
മണല്പുറത്തു പിന്നെയും കുടക്കാലുകള്‍ പൂണ്ടു..
കടലിന്റെ ഹൃദയം ആരു കണ്ടു..?

Shameera Banu Y
2nd Year TTC (Mal.)

Tuesday, July 13, 2010

അവന്‍ .......
കീറിയ കടലാസു കഷ്ണങ്ങള്‍,
മേശയിലെവിടെയോ കോറിയിട്ട ഒരക്ഷരം.
കൈ കൊണ്ടു കീറിയതും
നഖം കൊണ്ട് മായ്ക്കാന്‍
ശ്രമിച്ചതും.
നിന്നെ വെറുക്കാന്‍
കാരണമൊന്നും കണ്ടില്ല ഞാന്‍.
എഴുതാനെടുത്ത പേനയും
എന്നെ നോക്കി....!
അപ്പോഴും തണുപ്പുണ്ടായിരുന്നു,
കറങ്ങുന്ന ഫാനും.
മരവിപ്പ്...!
കണ്ണുകള്‍ മാത്രം പുകഞ്ഞു കൊണ്ടിരുന്നു.
അവകാശമില്ലാത്തവളുടെ
പ്രതിഷേധം.
മനസ്സ് മന്ത്രിച്ചത് ഒന്നു മാത്രം
അഭിനയിക്കുന്നതെന്തിന്?
അഭിനയിച്ചതെന്തിന്?
കാഴ്ചക്കാരി ഞാന്‍ മാത്രമാണല്ലോ
എന്നിട്ടും.....
ഒടുവില്‍ ബാക്കിയായത്
ഒരു പിടി ചാരവും
നഖം കൊണ്ടു വികൃതമാക്കിയ
ആ അക്ഷരവും.
മെഴുകുതിരിയുടെ നാളമാണ്
എന്നെ സഹായിച്ചത്,
കടലാസു തുണ്ടുകളെ ചാരമാക്കാന്‍.
വെളുത്ത മാര്‍ബിള്‍ പാകിയ
നിലത്ത്
ഒരു കറുത്ത പാട്......!
മേശമേല്‍ മുഖമമര്‍ത്തി
ആ കറുത്തതിനെ കണ്ണില്‍ നിന്നും
മറയ്ക്കാന്‍ ശ്രമിച്ചു.
വികൃതമാക്കിയ അക്ഷരം അപ്പോള്‍
കൂടുതല്‍ തെളിഞ്ഞു.

-അനഘാ ഗോപാലന്‍
2nd Year TTC(Malayalam)

Wednesday, May 26, 2010

16/04/2010-25/04/2010

16-04-2010

  • Parliament Formation
  • Gopalakrishnan Sir

Yoga class-theory, Class about Minor and Major Games and P E T.

17-04-2010

  • Gopalakrishnan Sir

Yoga class-practical (early morning), Class about Minor and Major Games and P E T,

  • Cleaning (group wise),Cultural Programmes

18-04-2010

  • Nirmmal Sir and Udayan Kundamkuzhi Sir

Creative Drama Class

19-04-2010

  • Nirmmal Sir and Udayan Kundamkuzhi Sir

Creative Drama Class

20-04-2010

  • Class about Puppetry making and Puppet Drama

-Jayarajan Sir

  • Parliament Meeting
  • 2nd Parliament Formation

21-04-2010

  • Class about Bio-Divesrsity

-Pathmanabhan Sir

  • Presentation of the documentary, KAANAM (about Bio-diversity)

-Unnikrishnan Sir

22-04-2010

  • Class about Science and Maths Experiments
  • നക്ഷത്ര നിരീക്ഷണം

-Bhaskaran Sir and Anil Sir

23-04-2010

  • Field Visit to study about Bio-diversity in Maipady
  • സര്‍ഗാത്മക രചന-കഥ,കവിത

-Krishnan Naduvilath Sir and Unnimadhavan Sir

  • Field Trip to Ananthapuram Temple
  • Parliament Meeting

24-04-2010

  • Work Experience Class (Glass painting,Cholk making,etc)

-Murali Sir

  • Conclusion of Field Visit
  • Cultural Programmes

25-04-2010

  • Colleting Wood for Camp Fire
  • Class about Scouting and Guiding

-Ram Mohan Sir,Ashakumari Ma'm,Vinod Kumar Sir and Sreekumari Ma'm.

  • Camp Fire

സഹവാസ ക്യാമ്പ് Time Schedule

5.30 am :Raising Bell
5.30-6.00 am :Bed Coffee
6.00-7.00 am :Excercise
7.00-8.00 am :Personal Time
8.00-9.00 am :Breakfast
9.00-9.30 am :Personal Time
9.30-10.00 :Assembly
10.00am-1.00 pm :Educational Programmes (11.00-11.05 am :Tea)
1.00-2.00 pm :Lunch
2.00-4.00 pm:Educational Programmes
4.00-4.30 pm :Evening Tea
4.30-5.00 pm :P E T
5.00-6.00 pm :Games and Sports
6.00-6.30 pm :Language Interaction
6.30-7.00 pm :Evening Prayer
7.00-8.00 pm :Prayer
8.00-8.30 pm :Dinner
8.30-9.00 pm :Personal Time
9.00-10.00 pm :Parliament/Cultural Activities
10.00 pm :Lights Off

ദശദിന ക്യാമ്പ്

ഈ അധ്യയന വര്‍ഷത്തിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍‍ക്കുള്ള ദശദിന സഹവാസ ക്യാമ്പ് ഏപ്രില്‍ 16നു തുടങ്ങി, 26നു അവസാനിച്ചു. 16-04-2010 രാവിലെ 10.30 നു വാര്‍ഡു മെമ്പര്‍ ശ്രീ.Ravi Gatti, ഉദ്ഘാടനകര്‍മം നിര്‍വഹിച്ചു. S.N സര്‍ ആണ് സ്വാഗതം പറഞ്ഞത്. Unnikrishnan സര്‍ ആയിരുന്നു അധ്യക്ഷന്‍. Shameera Banu.Y (Ist Yr. Mal.) നന്ദി പറഞ്ഞു. ശേഷം, വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റലില്‍ റൂം അലോട്ട് ചെയ്ത് കൊടുത്ത്, രക്ഷിതാക്കളോട് അധ്യാപകര്‍ ക്യാംപിനെക്കുറിച്ചു വിവരിച്ചു. രക്ഷിതാക്കളെ പിരിച്ചു വിട്ടതിനു ശേഷം, വിദ്യാര്‍ഥികള്‍ക്ക് P U Ramesan സര്‍ ക്യാംപിനെക്കുറിച്ചു കൃത്യമായ രൂപരേഖ നല്‍കുകയും, time schedule അവതരിപ്പിക്കുകയും ചെയ്തു. വിദ്യാര്‍ഥികളെ 7 ഗ്രൂപുകളായി തിരിച്ചു, ജോലികള്‍ അലോട്ട് ചെയ്തു.
ഭക്ഷണത്തിന് ശേഷം, Kunhiraman സര്‍-ന്‍റെ നേതൃത്വത്തില്‍ ആദ്യത്തെ 5 ദിവസത്തേക്കുള്ള Parliament രൂപീകരിച്ചു;
Speaker:Geetha (Kan)
Deputy :Umaimath Anseela (Mal.)
Prime Minister:Praveen (Mal.)
Deputy:Pavana (Kan.)
Opposition Leader:Aneesh (Kan.)
Deputy:Reshma.T (Mal.)
Finance Minister:Prajith (Mal.)
Power and Water Supply Minister:Smithapriya (Kan.)
Edn. and Culture Minister:Sruthi (Mal.)
Food Minister:Navaprasad (Kan.)
Health and Sanitation Minister:Anagha Gopalan (Mal.)
Sports Minister:Soumya.K (Kan.)

Saturday, March 13, 2010


സുഹൃത്തുക്കളെ,

നമ്മള്‍ക്കെല്ലാവര്‍ക്കുമായി ഇതാ ഒരു 'BLOG'. ഇവിടെ,

DIET'ല്‍ ഇപ്പോള്‍ പഠിച്ചു കൊണ്ടിരിക്കുന്നവര്‍ക്കും, പഠിപ്പിച്ചു കൊണ്ടിരിക്കുന്നവര്‍ക്കും,

മുമ്പ് പഠിച്ച പൂര്‍വ വിദ്യാര്‍ഥി-വിദ്യാര്‍ഥിനികള്‍ക്കും,മുമ്പ് പഠിപ്പിച്ചിരുന്നവര്‍ക്കും പോസ്റ്റാവുന്നതാണ്.

(നല്ല നല്ല രചനകള്‍ ക്ഷണിച്ചു കൊള്ളുന്നു)

(DIET'ഉമായി ബന്ധപ്പെട്ട ഫോട്ടോസ് ഉള്ളവര്‍ അപ്‌ലോഡ്‌ ചെയ്യുക)

Hai friends,
This is the place where u all who either the students or teachers (Lecturers)
of DIET Kasaragod (old students and teachers also) can post something...no..anything that u like to convey with others who looks
through this blog.

Followers